നിയമസഭ തെരഞ്ഞെടുപ്പിലും , ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ്  പാര്‍ട്ടി പുനസംഘടിപ്പിക്കുന്നത്

ലക്നൗ:സമാജ്‍വാദി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട് അധ്യക്ഷൻ അഖിലേഷ് യാദവ്. എല്ലാ ഭാരവാഹികളെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു. ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനം മാത്രമാണ് നിലനിർത്തിയത്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം. നിയമസഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സമാജ്‍വാദി പാര്‍ട്ടി പുനസംഘടിപ്പിക്കുന്നത്. അഖിലേഷ് യാദവ് രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച അസംഗഡിൽ സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി ദയനീയമായിരുന്നു. സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍റെ മണ്ഡലത്തില്‍ ബിജെപി നാല്‍പതിനായിരത്തില്‍പ്പരം വോട്ട് നേടി. അഖിലേഷ് യാദവും, അസംഖാനും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.

'ഒരിക്കൽ യുപി സ്കൂൾ വിദ്യാർഥി എന്നെ രാഹുൽ ഗാന്ധിയെന്ന് പറഞ്ഞു': യുപിയിലെ വിദ്യാഭ്യാസ നിലവാരം മോശമെന്ന് അഖിലേഷ്

താൻ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഒരു സ്‌കൂളിലെ ഒരു കുട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ചെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav). യുപിയിലെ സ്കൂള്‍ വിദ്യാഭ്യാസ (UP School Education) നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം പറഞ്ഞത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്നതിന് പകരം ഈസ് ഓഫ് ഡൂയിംഗ് ക്രൈം ആണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. വിദ്യാഭ്യാസ സൂചികയിൽ യുപി താഴെ നിന്ന് നാലാമതായി അഖിലേഷ് യാദവ് പറഞ്ഞു നിരവധി പ്രധാനമന്ത്രിമാരെ നൽകിയ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഇതാണ്. നരേന്ദ്ര മോദി പോലും പ്രധാനമന്ത്രിയായത് സംസ്ഥാനം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; പുതിയ പാർട്ടി പ്രവേശം തീരുമാനിച്ചിട്ടില്ലെന്ന് കപിൽ സിബൽ