Asianet News MalayalamAsianet News Malayalam

തസ്മീൻ ബീ​ഗം എവിടെ? സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കാണാനില്ല, കരഞ്ഞു കൊണ്ട് ഒരു കുട്ടി പോയിരുന്നതായി ദൃക്സാക്ഷി

എന്നാൽ ആരാണ് പറഞ്ഞതെന്ന് ഓർമ്മയില്ലെന്നും സലീം പറഞ്ഞു. എങ്ങോട്ട് പോയെന്ന് പറഞ്ഞില്ല. കരയുന്നത് കണ്ട് ശ്രദ്ധിച്ചതാണെന്നും അയാൾ പറഞ്ഞതായി സലീം പറഞ്ഞു. സ്കൂളിലും ​ഗാർഡനിലും എല്ലായിടത്തും പോയി നോക്കി. എവിടേയും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കുടുംബത്തിന് ഭാഷ ഒരു തടസ്സമാണെന്നും വീട്ടുടമ പറയുന്നു.

massive search continues for the missing girl from the trivandrum
Author
First Published Aug 20, 2024, 11:07 PM IST | Last Updated Aug 21, 2024, 5:13 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ പെൺകുട്ടിക്കായി വ്യാപകമായ തെരച്ചിൽ തുടരുന്നു. രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ 12 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ രാവിലെ പതിനൊന്നു മണിയോടെ ഇതര സംസ്ഥാനക്കാരിയായ ഒരു പെൺകുട്ടി പോവുന്നത് കണ്ടെന്ന് വീട്ടുടമ സലീം പറഞ്ഞു. എന്നാൽ ആരാണ് പറഞ്ഞതെന്ന് ഓർമ്മയില്ലെന്നും സലീം പറഞ്ഞു. എങ്ങോട്ട് പോയെന്ന് പറഞ്ഞില്ല. കരയുന്നത് കണ്ട് ശ്രദ്ധിച്ചതാണെന്നും അയാൾ പറഞ്ഞതായി സലീം പറഞ്ഞു. സ്കൂളിലും ​ഗാർഡനിലും എല്ലായിടത്തും പോയി നോക്കി. എവിടേയും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കുടുംബത്തിന് ഭാഷ ഒരു തടസ്സമാണെന്നും വീട്ടുടമ പറയുന്നു.

പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാൻ ഇല്ലാത്തത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.

കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

'വ്യാജ പ്രചരണം, ആ ക്ലിപ്പ് ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക'; അഭ്യര്‍ഥനയുമായി നടി മാളവിക ശ്രീനാഥ്

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios