Asianet News MalayalamAsianet News Malayalam

Violin : ഥാറിന് പിന്നാലെ ഇലക്ട്രിക് വയലിൻ, പ്രിയന്റെ 'മയിൽപ്പീലി വയലിൻ' ഇനി ഗുരുവായൂരപ്പന് സ്വന്തം

ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് കാണിക്കയായി മയിൽപ്പീലി നിറമുള്ള സുന്ദരൻ വയലിൻ. തൃശ്ശൂർ കുളങ്ങാട്ടുകര സ്വദേശി പ്രിയൻ ആണ് സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക്ക് വയലിൻ ഗുരുവായൂരപ്പനായി സമർപ്പിച്ചത്
Mayilpeeli Violin for guruvayur krishna Priyan s Violin now belong to Guruvayoorappan
Author
Kerala, First Published Dec 7, 2021, 11:11 PM IST
  • Facebook
  • Twitter
  • Whatsapp

ഗുരുവായൂർ:  ഥാറിന് (Thar) പിന്നാലെ ഗുരുവായൂരപ്പന്  കാണിക്കയായി മയിൽപ്പീലി നിറമുള്ള സുന്ദരൻ വയലിൻ ( Violin). തൃശ്ശൂർ കുളങ്ങാട്ടുകര സ്വദേശി പ്രിയൻ ആണ് സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക്ക് വയലിൻ (EectricViolin) ഗുരുവായൂരപ്പനായി സമർപ്പിച്ചത്. വയലിൻ കലാകാരനായ പ്രിയന്റെ വർഷങ്ങളായുള്ള മോഹമാണ് സഫലമായത്. 

വർഷങ്ങളായി കിള്ളിക്കുറിശ്ശിമംഗലം രമേഷിന്റെ കീഴിൽ വയലിൻ പഠിക്കുന്നു. ഒമ്പത് വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ വയലിൻ വാദകനായി പ്രിയൻ എത്തുന്നുണ്ട്. സ്വന്തമായി വയലിൻ നിർമ്മിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കണമെന്നത് വലിയ മോഹമായിരുന്നു. 

2019 മുതൽ വയലിൻ നിർമ്മിക്കാൻ തുടങ്ങി. ഇപ്പോഴാണ് പൂർത്തിയായത്. സോപാനത്തിലെത്തി ഭഗവാന്റെ മുന്നിൽ സമർപ്പിച്ചപ്പോൾ മനസ്സിന് വലിയ സന്തോഷമായി' - പ്രിയൻ പറഞ്ഞു. മരത്തടിയിൽ ചിത്രപ്പണി ചെയ്യുന്ന കലാകാരൻ കൂടിയാണ് പ്രിയൻ. തേക്ക് തടിയിലാണ് ഇലക്ട്രിക്ക് വയലിൻ നിർമ്മിച്ചത്. മയിൽപ്പീലിയുടെ നിറവും പകർന്ന് മയിൽപ്പീലി വയലിൻ എന്ന പേരും നൽകുകയായിരുന്നു.

Read more: നീണ്ട കാത്തിരിപ്പിന് വിരാമം; ഗുരുവായൂർ റെയിൽവേ മേൽപ്പാല നിര്‍മ്മാണം ആരംഭിച്ചു, ഗതാഗത നിയന്ത്രണം

Mahindra Thar : ഗുരുവായൂരപ്പന് ഇനി സ്വന്തം 'ഥാർ'; കാണിക്ക സമർപ്പിച്ച് മഹീന്ദ്ര കമ്പനി

തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഇന്ന് രാവിലെ നടയ്ക്കൽ സമർപ്പിച്ചത്.  റെഡ് കളർ  ഡീസൽ ഓപ്ഷനാണിത്. ലിമിറ്റഡ് എഡിഷനും.

ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്.വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ. 

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‍യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. എത്തി ഒരുവര്‍ഷത്തിനിടെ വിപണിയില്‍ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്‍ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്‍തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്‍തിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.

2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. Rs 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്‍തു. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.

Follow Us:
Download App:
  • android
  • ios