ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കുടി എംഎൽഎക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇതോടെയാണ് കമറുദ്ദീന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.  

കാസർകോട്: ഫാഷൻ ഗോൾഡ്​ ജ്വല്ലറി തട്ടിപ്പ്​ കേസിൽ ജയിലിൽ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീൻ ഇന്ന് ജയിൽ മോചിതനാകും. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ. മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കുടി എംഎൽഎക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇതോടെയാണ് കമറുദ്ദീന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.