Min read

മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍

MDMA seized from woman again during medical examination in kollam
woman MDMA

Synopsis

സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 40.45 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇതോടെ 90.45 ഗ്രാം എംഡിഎംഎയാണ് അനില രവീന്ദ്രനിൽ നിന്ന് ആകെ പിടിച്ചെടുത്തത്. 

കൊല്ലം: കൊല്ലത്ത് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 40.45 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇതോടെ 90.45 ഗ്രാം എംഡിഎംഎയാണ് അനില രവീന്ദ്രനിൽ നിന്ന് ആകെ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടാണ് പ്രതിയെ കൊല്ലത്ത് വെച്ച് പൊലീസ് പിടികൂടിയത്.

പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരിയായ അനില രവീന്ദ്രൻ. ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് 50 ഗ്രാം എംഡിഎംഎയുമായി യുവതിയെ ഇന്നലെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കാറിൽ വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നീണ്ടകര പാലത്തിനു സമീപം പൊലീസ് കാറിന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് സാഹസികമായി കാർ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. യുവതി നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ് അനില. കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചത്.

Latest Videos