Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്

സമരത്തിന്റെ ആദ്യഘട്ടമായി വെളളിയാഴ്ച ഒപിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. 

medical college pg doctors and house surgeon on protest demanding increase of stipend
Author
Thiruvananthapuram, First Published Jun 10, 2019, 7:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടമായി വെളളിയാഴ്ച ഒപിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. 

സ്റ്റൈപൻറ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും വിശദമാക്കി. 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സ്റ്റൈപൻറ് 2015 ന് ശേഷം വര്‍ധിപ്പിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios