Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലും കൊവിഡ് ചികിത്സ; ആരോഗ്യസർവകലാശാല ഗവേണിംഗ് കൗൺസിൽ തീരുമാനം

കൊവിഡ് ചികിത്സയ്ക്ക് വേണ്ടി പുതിയ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കുന്നതിന് വേണ്ടി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അവസാന വര്‍ഷ പരീക്ഷകള്‍ മെയ്‌ മാസം തന്നെ നടത്തുമെന്നും മറ്റ് പരീക്ഷകള്‍ ജൂണ്‍ മാസത്തിൽ നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. 

medical colleges under the health university  also ready for the treatment of covid
Author
Thrissur, First Published Apr 28, 2021, 10:00 PM IST

തൃശ്ശൂർ: ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുവാന്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം. അതിനനുസരിച്ചുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും അടിയന്തര യോഗം നാളെ ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കൊവിഡ് ചികിത്സക്കായി ഉപയോ​ഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

കൊവിഡ് ചികിത്സയ്ക്ക് വേണ്ടി പുതിയ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സജ്ജമാക്കുന്നതിന് വേണ്ടി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അവസാന വര്‍ഷ പരീക്ഷകള്‍ മെയ്‌ മാസം തന്നെ നടത്തുമെന്നും മറ്റ് പരീക്ഷകള്‍ ജൂണ്‍ മാസത്തിൽ നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. തിയറി ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്നോ വീടുകളില്‍ നിന്നോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാം. അത്യാവശ്യം പ്രാക്ടിക്കല്‍ / ക്ലിനിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളിലായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നും രജിസ്ട്രാർ അറിയിച്ചു. 
 

Read Also: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios