Asianet News MalayalamAsianet News Malayalam

കസ്റ്റഡിയിലുള്ള പ്രതികളുടെ വൈദ്യപരിശോധന; ആരോഗ്യ ഡയറക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

പ്രതികളുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ വിശദ്ധമായ പരിശോധനനടത്തി പരിക്കുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് അപ്രയോഗിക നിര്‍ദ്ദേശമാണെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.

medical examination of accused in custody order freezed
Author
Thiruvananthapuram, First Published Jun 14, 2021, 9:49 PM IST

തിരുവനന്തപുരം: കസ്റ്റഡിയിലുള്ള പ്രതികളുടെ വൈദ്യപരിശോധന സംബന്ധിച്ച് ആരോഗ്യ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചു. പൊലീസ്–ജയിൽ വകുപ്പുകളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പ്രതികളുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ വിശദ്ധമായ പരിശോധനനടത്തി പരിക്കുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് അപ്രയോഗിക നിര്‍ദ്ദേശമാണെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.

വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്കാൻ അടക്കം അഞ്ച് പരിശോധനകൾ നടത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തടവുകാരുടെ ജയില്‍ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കണക്കിലെടുത്തായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സ‍ർക്കുലർ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഘടനകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തേ തന്നെ  പരാതി നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios