കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്മെന്‍റിലുള്ള ഫ്ലാറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശ്ശൂർ: മെഡിക്കൽ വിദ്യാർത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിന്‍റെ മകളും, വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയുമായ അമൽ (22) ആണ് മരിച്ചത്. കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്മെന്‍റിലുള്ള ഫ്ലാറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530