തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മനോരാഗത്തിന് മരുന്ന് നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ കഴമ്പില്ലെന്ന് ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍. അഷ്ടാംഗ ഹൃദയത്തില്‍ പറയുന്ന പഞ്ചഗവ്യഘൃതം എല്ലാ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് കാലത്ത് ചാണകവും ഗോമൂത്രവും രോഗത്തെ ചെറുക്കുമെന്ന വാദവുമായി നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ഇതിനെ പിന്തുണച്ചും പരിഹസിച്ചും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍  സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി  പശുവിന്റെ മൂത്രമുപയോഗിച്ച് മരുന്ന് നിര്‍മ്മിക്കുന്നുണ്ടെന്ന് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചതോടെയാണ് പഞ്ചഗവ്യഘൃതം  സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ഇത് പുതിയ മരുന്നല്ലെന്നും ഇതിന്‍െ കൂട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നുമാണ്  വിദഗ്ധര്‍ വിശദീകരിക്കുന്നു.

മനോരോഗം, ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, വിഷാദരോഗം എന്നിവയ്ക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും കൊവിഡാനന്തര ചികിത്സയിലും പഞ്ചഗവ്യ ഘൃതം ഗുണം ചെയ്യുമെന്നും ആയുര്‍വേദ വിദഗ്ധര്‍ അവകാശപ്പെടുന്നു.