അണക്കെട്ടിലെ ജലനിരപ്പ് 137 അടിയോട് അടുക്കുകയാണ്. എന്നാൽ നീരൊഴുക്ക് കുറഞ്ഞതിനാൽ നിലവിൽ ആശങ്കകളില്ല.

ഇടുക്കി: ജലനിരപ്പ് ഉയരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടില്‍ ഇന്ന് ഉപസമിതി സന്ദർശനം നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഘം തേക്കടിയിൽ നിന്ന് പുറപ്പെടുക. പ്രധാന അണക്കെട്ടിന്‍റെയും,ബേബി ഡാമിന്‍റെയും, സ്പിൽവെ ഷട്ടറുകളുടെയും അവസ്ഥ സംഘം പരിശോധിക്കും.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 137 അടിയോട് അടുക്കുകയാണ്. എന്നാൽ നീരൊഴുക്ക് കുറഞ്ഞതിനാൽ നിലവിൽ ആശങ്കകളില്ല. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് കൂട്ടിയതും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടയാൻ സഹായിച്ചിട്ടുണ്ട്. മുൻ കാലങ്ങളിലെ അപേക്ഷിച്ച് തമിഴ്നാട് സർക്കാരിൽ നിന്ന് പൂർണ്ണസഹകരണം ഇപ്പോൾ കിട്ടുന്നുണ്ട്. വരുംദിവസങ്ങൾ മഴ കുറയുമെന്നതും പെരിയാറിന്‍റെ തീരത്തുള്ളവരുടെ ആശങ്കകൾ അകറ്റുന്നു.