ബിജെപി, കോൺഗ്രസ് പിന്തുണയോടെ സിപിഎം വിമതനാണ് നിലവിൽ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട: തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരായ ആവിശ്വാസ പ്രമേയത്തെ കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചേക്കും. സിപിഎം കൊണ്ട് വരുന്ന ആവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് പാർട്ടി നിർദേശം നൽകി. കോൺഗ്രസ് അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകി. മൂന്ന് അംഗങ്ങളിൽ രണ്ട് പേരും വിപ്പ് വാങ്ങിയില്ല. ബിജെപി, കോൺഗ്രസ് പിന്തുണയോടെ സിപിഎം വിമതനാണ് നിലവിൽ പഞ്ചായത്ത് പ്രസിഡന്റ്.
കോൺഗ്രസ് അംഗങ്ങളായ ലത ചന്ദ്രൻ, ജെസി മാത്യു എന്നിവർ അവിശ്വാസ ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് വിവരം. മൂന്ന് ബി ജെ പി അംഗങ്ങളും സ്വതന്ത്രരായ പ്രസിഡന്റും വൈസ് പ്രസിഡന്റും ചര്‍ച്ചയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. 13 പേരുള്ളതിൽ 7 പേരും പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ അവിശ്വാസം പരാജയപ്പെട്ടേക്കും.
