കോഴിക്കോട് നമ്മൾ ബേപ്പൂർ കോർ ടീം വാട്സ് ആപ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങൾ അംഗങ്ങൾ പുറത്തുവിട്ടു. എന്നാൽ, ഇഡി അന്വേഷിക്കുന്ന ഹവാല ഇടപാടുകൾ ചർച്ച ചെയ്ത ദിവസങ്ങളിലെ ചാറ്റുകൾ ഇതിൽ കാണാനില്ല. ഇത് ചാറ്റുകൾ ഡിലീറ്റ് ചെയ്തതാണോ എന്ന സംശയം ബലപ്പെടുത്തുന്നു.
കോഴിക്കോട്: നമ്മൾ ബേപ്പൂർ കോർ ടീം വാട്സ് ആപ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങൾ പുറത്തുവിട്ട് അംഗങ്ങൾ. വീഡിയോ രൂപത്തിലാണ് ചാറ്റുകൾ പുറത്തുവിട്ടത്. 2024 ജൂൺ മുതലുള്ളതാണ് ചാറ്റുകൾ. ഹവാല ഇടപാടുകളുടെ വിവരങ്ങൾ ചാറ്റിലില്ലെന്നതാണ് ശ്രദ്ധേയം. 2024 ജൂലൈ 3, 4 തിയ്യകളിൽ നമ്മൾ ബേപ്പൂർ കോർ ടീം വാട്സാപ്പ് ഗ്രൂപ്പിൽ ഹവാല ഇടപാടിൽ ചർച്ച നടന്നു എന്നായിരുന്നു വിവരം. പുറത്ത് വിട്ട ചാറ്റ് വിവരങ്ങളിൽ ഈ ദിവസങ്ങളിലെ ചാറ്റ് ഇല്ല.
2024 ജൂൺ 17 കഴിഞ്ഞാൽ ജൂലൈ 26 നാണ് ഗ്രൂപ്പിൽ മെസേജ് ഉള്ളത്. 2025 ജൂലൈ 5 നും പണമിടപാടിൽ ചർച്ച നടന്നുവെന്നാണ് ഇഡി പറയുന്നത്. പക്ഷെ ഗ്രൂപ്പിൽ 2025 ജൂൺ 26 കഴിഞ്ഞാൽ ഓഗസ്റ്റ് 5 നാണ് വീണ്ടും മെസേജ് കാണിക്കുന്നത്. ഈ കാലയളവിളെ ചാറ്റ് ഡിലീറ്റ് ചെയ്തോ എന്ന് സംശയം. 2024 ജനുവരി 6 ന് രൂപീകരിച്ച ഗ്രൂപ്പിൽ 2024 ജൂണ് 17 നാണ് ആദ്യ മെസേജ് കാണിക്കുന്നത്.
