കാസർകോട്: മുന്നാട് ബുദ്ധിമാന്ദ്യമുള്ള 35 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 54 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നാട് മണ്ണടുക്കം സ്വദേശി കുഞ്ഞിരാമനാണ് അറസ്റ്റിലായത്. മകളെ കുളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിപിഎം മണ്ണടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇയാളെ സസ്പെന്റ് ചെയ്തതായി സിപിഎം നേതാക്കൾ അറിയിച്ചു.