മലപ്പുറം: മുസ്ലിം എജുക്കേഷണൽ സൊസൈറ്റി അധ്യക്ഷൻ ഡോ.ഫസൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചത്. എം ഇ എസുമായി ചേർന്ന് സൂപർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരിൽ നിക്ഷേപം സ്വീകരിച്ചെന്നും പിന്നീട് ഓഹരി നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.

നിക്ഷേപകരായ ഡോ.സലീം, ഡോ.നാസർ എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ഫസൽ ഗഫൂറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഫയൽ ഗഫൂറിന് പുറമെ മകൻ പി.എ.റഹീം, എം ഇ എസ് സംസ്ഥാന സെക്രട്ടറി പി.ഒ.ജെ.ലബ്ബ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.