Asianet News MalayalamAsianet News Malayalam

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി; ബൈക്കും പിടിച്ചെടുത്തു

28ഉം 23ഉം വയസായ യുവാക്കളാണ് മാരക ലഹരി മരുന്നുമായി ബൈക്കിൽ സഞ്ചരിക്കവെ എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്.

methamphetamine found with two young man travelling by bike in kannur and vehicle seized
Author
First Published Aug 29, 2024, 4:42 PM IST | Last Updated Aug 29, 2024, 4:42 PM IST

കണ്ണൂർ: കണ്ണൂരിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5.068 ഗ്രാം  മെത്താംഫിറ്റമിൻ പിടികൂടി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശികളായ വൈഷ്ണവ്.കെ (28), ജിതേഷ് പി.പി (23) എന്നിവരാണ് പിടിയിലായത്. ഇവർ സ‌‌‌ഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു.സി  യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. യുവാക്കൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അബ്ദുൽ നാസർ ആർ.പി, പ്രഭുനാഥ് പി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് പി.ടി, പ്രിയേഷ് പി, മുഹമ്മദ് അജ്മൽ കെ.എം, വനിതാ സിവിൽ എക്സൈസ് ഓഫിസർ സീമ പി എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. ഓണക്കാലം മുൻനിർത്തി എക്സൈസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പരിശോധനയാണ് ഇപ്പോൾ നടന്നുവരുന്നത്. വിവിധ ജില്ലകളിൽ നിന്ന് ലഹരി വസ്തുക്കളും അനധികൃത മദ്യ നിർമാണവും അനധികൃത മദ്യ വിൽപനയുമടക്കം പിടികൂടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios