എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു. സംഭവത്തിൽ അതിഥി തൊഴിലാളിയും സുഹൃത്തുമായ സുനിൽ കിറോയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശി പ്രകാശിന് പരസ്ത്രീ ബന്ധമുണ്ടെന്ന് സുനിൽ കിറോയുടെ ഭാര്യയോട് പ്രകാശ് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇവർ താമസിക്കുന്ന കെട്ടിടത്തിന് സമീപമാണ് പ്രകാശിനെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.



