കണ്ണൂർ: കണ്ണൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചക്കരക്കൽ മൂന്നുപെരിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശി പൊൻ രാജ് ആണ് മരിച്ചത്.

വൈകിട്ട് ആറരയോടെയാണ് പൊൻരാജിന്റെ മൃതദേഹം കണ്ടെത്തിയത്. മാസ്ക് ധരിച്ചു നിലത്തു വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ ഷൂ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു പൊൻ രാജ്. കൊവിഡ്  സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also: അധിക വൈദ്യുതി ബില്‍; മധുപാലിന്‍റെ പരാതി ശരിയെന്ന് തെളിഞ്ഞു, 5714 രൂപയുടെ ബില്‍ 300 ആയി കുറച്ചു...