Asianet News MalayalamAsianet News Malayalam

'മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് പഠിക്കും, ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി'

വിദ്യാർഥികളെ തിരികെ കൊണ്ട് വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റാൻ ശ്രമിക്കും..കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽ കരിക്കുലം പരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി ആര്‍ ബിന്ദു

minister delegate higher education council to study Malayali student migration to foreign countries
Author
First Published Feb 8, 2023, 1:26 PM IST

തിരുവനന്തപുരം:വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി  കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു  അറിയിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും   വിദ്യാർഥികളെ ഇങ്ങോട്ട് കൊണ്ട് വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റാൻ ശ്രമിക്കും.കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽകരിക്കുലം പരിഷ്കരണം നടപ്പാക്കും.കോളേജുകളിൽ പരീക്ഷ ഫലം വൈകുന്നത് തടയാൻ സോഫ്റ്റ്വെയര്‍  കൊണ്ട് വരും .ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

കുറഞ്ഞ ട്യൂഷൻ ഫീസ്, കൂടുതൽ അവസരം; യൂറോപ്പിൽ പഠിച്ചാലുള്ള ഗുണങ്ങൾ

ലഭിക്കേണ്ട പരിഗണന പോലും ഇല്ല; വിദേശരാജ്യങ്ങളില്‍ എംബിബിഎസ് എടുത്തവരോട് എന്തിന് ഈ വിവേചനം?

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടിയുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി ഡോ. ബിന്ദു അറിയിച്ചു.പൊതുവിദ്യാഭ്യാസ - ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം പദ്ധതിക്ക് അന്തിമ രൂപം നൽകും.വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്‍റെ  മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്‍റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, കോളേജ് തലത്തിൽ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2021 – 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് പഠനത്തോടൊപ്പം ജോലി എന്നത് സാധ്യമാക്കുന്നതിനായി ‘കർമ്മചാരി’ പദ്ധതി പ്രഖ്യാപിച്ചിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലായിരിക്കും ഇത് നടപ്പിലാക്കുക.ഇതുസംബന്ധിച്ച് തൊഴിൽ മേഖലയിലെ തൊഴിലുടമകളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഓൺലൈൻ പോർട്ടൽ സജ്ജീകരിക്കുന്നതും വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ ജോലി നൽകുമ്പോൾ, വിവിധ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ലഭിക്കേണ്ട വേതനം ഉൾപ്പെടെയുള്ള സേവനവ്യവസ്ഥകൾ സംബന്ധിച്ചും ചർച്ച ചെയ്തു..കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന കോളേജുകൾ, ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക തയ്യാറാക്കുന്നതിനും കോളേജ് പ്രിൻസിപ്പൽ, ഹയർസെക്കന്ററി പ്രിൻസിപ്പൽ എന്നിവർക്ക് പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും തീരുമാനമായി.


 


 

 

Follow Us:
Download App:
  • android
  • ios