മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുമ്പോ നോക്കി ഇരിക്കണോ? തടഞ്ഞില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടേനെ.എയർപോര്‍ട്ട് അതോറിറ്റി തന്നോട് നന്ദി രേഖപ്പെടുത്തണം.വിമാനം സമരവേദിയാണോയെന്നും ഇടതുമുന്നണി കണ്‍വീനര്‍
തിരുവനന്തപുരം;മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണം മയപ്പെടുത്തി ഇ പി ജയരാജന്‍ രംഗത്ത്. അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം.പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നും.എത്ര പരിഹാസ്യമാണത്.വിഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ.എയർഹോസ്റ്റസ് വരെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശമ്രിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഇ പി ജയരാജന്‍ ഇന്ന് പറഞ്ഞത്....
'മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുമ്പോ നോക്കി ഇരിക്കണോ?തടഞ്ഞില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടേനെ.എയർപോര്‍ട്ട് അതോറിറ്റി തന്നോട് നന്ദി രേഖപ്പെടുത്തണം.12000 രൂപകൊടുത്ത് വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ ആക്രമിക്കാൻ ചട്ടം കെട്ടിയതിനെ കുറിച്ചല്ലേ പറയേണ്ടത്.കുട്ടികളാണോ അത് ?വിമാനം സമരവേദിയാണോ ? സുരക്ഷിത യാത്രയാണ് വിമാനത്തിലുണ്ടാകേണ്ടത്. ഇന്നലെ നടന്നത് ഭീകരവാദത്തിന് സമാനം.പ്രക്ഷോഭമൊന്നും നടക്കുന്നില്ല, ക്വട്ടേഷൻ സംഘങ്ങളും ക്രിമിനലുകളുമാണ് ബാരിക്കേട് തള്ളുന്നത്. സമരത്തിന് ബഹുജന പിന്തുണ ഇല്ല, പിണറായി എന്ത് കള്ളക്കടത്താണ് നടത്തിയത്,കെപിസിസിക്ക് മുന്നിലെ ബോർഡ് തകർത്തുവെന്നത് ശരിയാണ് , പ്രവർത്തകർ വികാരപ്പെട്ട് പോയിട്ടുണ്ട്. പാർട്ടി അന്വേഷിക്കും .യുഡിഎഫ് പ്രകോപനങ്ങളോട് വികാരാധീനരായി ആരും പ്രതികരിക്കരുത് . അക്രമം നടത്തരുത്'.

കേരളം സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു, പ്രതിസന്ധി അതിജീവിച്ച് എങ്ങനെ മുന്നോട്ടു പോകാമെന്നാണ് ഇടതുമുന്നണി മുന്നോട്ട് വയ്ക്കുന്ന വികസന നയം. സംഘപരിവാറിന്‍റെ ജനവിരുദ്ധപദ്ധതികൾക്കിടയിൽ കേരളം പ്രതീക്ഷയാണ്. അതാണ് ഇടത് മുന്നണിയുടെ പ്രസക്തിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവായ അധ്യാപകന് സസ്പെൻഷൻ
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്‍റാണ് സസ്പെന്‍റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിൽ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കൾ കൂട്ടമായെത്തി കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയായിരുന്നു. കുട്ടികൾ ഭയപ്പാടിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഡിപിഐയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്നും ഈ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിട്ടുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്.
'ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെ': സമരവുമായി മുന്നോട്ടെന്ന് സതീശന്‍
മുഖ്യമന്ത്രിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണ്. സിപിഎമ്മാണ് സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തകരെ സംരക്ഷിക്കും. ഭയന്നോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.
