ആലപ്പുഴ: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമമവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.  കാലാവസ്ഥ അനുകൂലമല്ലാത്തതും ഫണ്ടില്ലാത്തതും ചൂണ്ടിക്കാട്ടി മന്ത്രി എല്ലാ എംഎൽഎമാർക്കും  കത്തെഴുതി. 

നിലവില്‍ ശരിയാക്കിയ റോഡുകള്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മഴ മാറിയ ശേഷമേ പുനര്‍നിര്‍മാണവും അറ്റകുറ്റപണികളും നടത്താന്‍ കഴിയൂ എന്നാണ് മന്ത്രി കത്തില്‍ പറയുന്നത്.  ഇതു മനസ്സിലാക്കാതെയാണ്  പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എല്ലാ നിയമസഭാ അംഗങ്ങള്‍ക്കും മന്ത്രി കത്തയച്ചിട്ടുണ്ട്. മഴ മാറിയാല്‍ ഒക്ടോബര്‍ 31നകം അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയുമെന്നും മന്ത്രി കത്തിലൂടെ അറിയിച്ചു