തിരുവനന്തപുരം: കൂട്ടായ്മയോടെ നിന്നാൽ ഏത് ദുരന്തത്തെയും നേരിടാൻ ആകുമെന്ന് തെളിഞ്ഞ വർഷമാണ് കടന്നുപോകുന്നതെന്ന് മന്ത്രി കെ കെ ശൈലജന പറഞ്ഞു. കൊവിഡ് മരണ നിരക്ക് കുറയ്ക്കാനായത് നേട്ടമാണ്. ആഘോഷങ്ങളും കൂട്ടായ്മകളും ഇല്ലാതെ പുതിയ വർഷത്തെ വരവേൽക്കാമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം,പുതുവർഷ ആഘോഷങ്ങളുടെ ഭാ​ഗമായി കോവളം ബീച്ചിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുകയാണ്. പൊലീസ് മേൽനോട്ടത്തിൽ ആണ് ആഘോഷങ്ങൾ നടക്കുന്നത്.