Asianet News MalayalamAsianet News Malayalam

സജനയ്ക്ക് വി കെയര്‍ പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കും, ഇടപെട്ട് മന്ത്രി കെകെ ശൈലജ

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ മന്ത്രി ഇടപെട്ടത്.

minister kk shailaja support transgender sajna shaji
Author
Thiruvananthapuram, First Published Oct 13, 2020, 7:17 PM IST

തിരുവനന്തപുരം: സജനയ്ക്ക് ജീവിതോപാധി കണ്ടെത്തുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ മന്ത്രി ഇടപെട്ടത്.

സജനയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സജനയ്ക്ക് മതിയായ സംരക്ഷണം നല്‍കുന്നതിന് ജില്ലാ കളക്ടറോടും പൊലീസിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കരഞ്ഞുകൊണ്ടുള്ള ലൈവ്, സജ്‍നയ്ക്ക് ബിരിയാണിക്കട നടത്താൻ സഹായവുമായി ജയസൂര്യ

കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ എന്നിവര്‍ മുഖാന്തരം പ്രശ്‌നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios