തെരുവുനായകളുടെ വന്ധ്യംകരണത്തിനായി സംസ്ഥാനത്ത് 9 എബിസി കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: കുടുംബശ്രീ വഴി നടത്തിവന്നിരുന്ന എബിസി പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ വന്നത് തെരുവുനായ ശല്യം രൂക്ഷമാക്കിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. കോടതി ഇടപെടലിനെ തുടർന്നാണ് അത് കഴിയാതെ പോയത്. ആനിമൽ വെൽഫെയർ ബോർഡ് ഇടപെട്ടതിനെ തുടർന്നാണ് കോടതി നടപടി വിലക്കിയത്. തെരുവ് നായ്ക്കളെ വന്ധ്യം കരണം ചെയ്യുക മാത്രമാണ് കഴിയുക. എബിസി കേന്ദ്രങ്ങളിലേക്ക് തെരുവ് നായയെ കൊണ്ടുപോയി ഇഞ്ചക്ഷൻ ചെയ്താൽ ഉടൻ തന്നെ തുറന്നു വിടാൻ കഴിയില്ല. ഒരാഴ്ച അവിടെ ശുശ്രൂഷിച്ച് മുറിവ് ഉണങ്ങിയതിനു ശേഷം എവിടുന്നാണോ പിടിച്ചത് അവിടെത്തന്നെ കൊണ്ടു വിടണം. നിലവിൽ 15 എബിസി കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്. പുതുതായി 9 കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

YouTube video player