സണ്ണി കമ്മിറ്റി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി ചട്ടത്തിൽ ഇളവ് വരുത്തിയ തദ്ദേശ വകുപ്പിനോട് വ്യവസായ വകുപ്പ് നന്ദി പറയുകയാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: ചട്ടഭേദഗതി ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ലെന്ന് മന്ത്രി പി രാജീവ്. എലപ്പുള്ളിയിലെ മദ്യ നിർമാണശാലയ്ക്കുവേണ്ടി ചട്ടം ഭേദഗതി ചെയ്തുവെന്ന ആരോപണത്തിനാണ് മറുപടി. വ്യവസായങ്ങൾക്കായി ചട്ടങ്ങൾ ലഘുവാക്കണമെന്ന സർക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണിതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

സണ്ണി കമ്മിറ്റി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി ചട്ടത്തിൽ ഇളവ് വരുത്തിയ തദ്ദേശ വകുപ്പിനോട് വ്യവസായ വകുപ്പ് നന്ദി പറയുകയാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നുാണ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചു. ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് തനിക്ക് നോക്കിയാലേ പറയാൻ കഴിയൂ. സംരംഭകത്തെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം. ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 42 മാറ്റങ്ങൾ ഇതിനകം മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയുടെതാണ് ശുപാർശ. തദ്ദേശ നിയമങ്ങളിൽ കാലോചിത മാറ്റം കൊണ്ടു വന്നിട്ടുണ്ട്. അദാലത്തിലെ അഭിപ്രായങ്ങൾ പ്രകാരം പുതിയ മാറ്റങ്ങൾ പരിഗണിക്കുകയാണ്. ഈസ് ഓഫ് ടൂയിംഗ് ബിസിനസൻ്റെ ഭാഗമായി കൂടുതൽ പരിഷ്കാരങ്ങൾ നടത്താൻ തീരുമാനിച്ചു. സേവന ഗുണനമേൻമയിൽ ഒന്നാം സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു. കെട്ടിട നിർമ്മാണ ഫീസ് 60% കുറച്ചു. ഏപ്രിൽ മാസത്തിൽ കെ- സ്മാർട്ട് പഞ്ചായത്തിലും പുതിയകാല സംരംഭങ്ങൾക്ക് ലൈസൻസ് നൽകാനായി ചട്ട ഭേദഗതി ചെയ്തുവെന്നും എംബി രാജേഷ് പറഞ്ഞു. ഫാക്ടറി പോലുളള സംരംഭങ്ങളെ ക്ലാസ് ഒന്നായി പരിഗണിക്കും. സൂഷ്മ സംരംഭങ്ങൾ നടത്തുന്ന വീടുകളിൽ ലൈസൻസ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 1600 രൂപ വീതം അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങുമെന്ന് ധനവകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം