മന്ത്രി പരിശോധിച്ചപ്പോള്‍ അവധിയുടെ രേഖകൾ ഇല്ലെന്ന് വ്യക്തമാക്കി. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫിസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്. 

തിരുവനന്തപുരം: പൂജപ്പുര പിഡബ്ല്യുഡി അസി. എന്‍ജീയര്‍ ഓഫീസൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ ഓഫിസിലെത്തുന്നില്ലെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഒരു അസി. എന്‍ജിനീയറും മൂന്ന് ഓവർ സിയർമാരുമുള്ള ഓഫിസില്‍ മന്ത്രിയെത്തിയപ്പോള്‍ കണ്ടത് രണ്ട് ഓവര്‍സിയര്‍മാരെ മാത്രം. മറ്റുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന് ബാക്കി രണ്ട് പേരും അവധിയിലെന്ന് വിശദീകരണം ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. എന്നാല്‍, മന്ത്രി പരിശോധിച്ചപ്പോള്‍ അവധിയുടെ രേഖകൾ ഇല്ലെന്ന് വ്യക്തമായി. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫിസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്. നേരത്തെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിലും ഓഫിസുകളിലും റിയാസ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. റസ്റ്റ് ഹൗസില്‍നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തതുള്‍പ്പെടെയുള്ളത് വലിയ ചര്‍ച്ചയുമായി. അതേസമയം, മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു. 

'പുന്നാര മിനിസ്റ്ററേ' എന്ന് ബഷീര്‍, 'പുന്നാര അംഗമേ' എന്ന് റിയാസ്; സഭയില്‍ ചിരിപ്പൂരം

നിയമസഭയില്‍ ചിരിയുയര്‍ത്തി മന്ത്രി പിഎ മുഹമ്മദ് റിയാസും ഏറനാട് എംഎല്‍എ പികെ ബഷീറും. തന്‍റെ മണ്ഡലത്തിലെ റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള പ്രശ്നം ഉന്നയിക്കവെയാണ് എംഎല്‍എയും മന്ത്രിയും പരസ്പരം 'പുന്നാരേ' എന്ന് വിശേഷിപ്പിച്ചത്. റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി ഏറനാട് മണ്ഡലത്തില്‍ എരഞ്ഞിമാവ് മുതല്‍ എടവണ്ണ വരെയും അരീക്കോട് സൗത്ത് മുതല്‍ മഞ്ചേരി വരെയും കെഎസ്ടിപി നിര്‍മിക്കുന്ന റോഡിന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് നഷ്ടമായ ചുറ്റുമതിലും ഗേറ്റും പുനര്‍നിര്‍മിച്ച് നല്‍കുന്നില്ലെന്നായിരുന്നു ബഷീറിന്‍റെ പരാതി. പദ്ധതി പ്രകാരം റോഡ് നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. സെന്‍റിന് 25 ലക്ഷം രൂപ വിലയുളള സൗജന്യമായി വിട്ടു കൊടുത്തവര്‍ക്ക് നഷ്ടമായ ചുറ്റുമതിലും ഗേറ്റും നിര്‍മിച്ചു നല്‍കിയില്ല. ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയിട്ടും എക്സിക്യൂട്ടീഫ് എന്‍ജിനീയര്‍ നടപടിയെടുക്കുന്നില്ല. വിഷയത്തില്‍ മന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. നഷ്ടം സംഭവിച്ചവര്‍ക്ക് എത്രയും വേഗം നഷ്ടം നികത്താന്‍ മന്ത്രി വീണ്ടും ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

ഇതിന് ശേഷമാണ് ബഷീര്‍ ഏറനാടന്‍ ശൈലിയില്‍ മന്ത്രിയെ 'പുന്നാര മിനിസ്റ്ററേ... കോഴിയെ അയലത്തിട്ട പോലെയാണ്, അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലെന്ന് പറഞ്ഞത്'. ബഷീറിന് മറുപടിയായി റിയാസും രംഗത്തെത്തി.

'പുന്നാര മിനിസ്റ്ററേ' എന്ന് ബഷീര്‍, 'പുന്നാര അംഗമേ' എന്ന് റിയാസ്; സഭയില്‍ ചിരിപ്പൂരം