ഒരു രൂപപോലും വാങ്ങാതെയാണ് ഹേമചന്ദ്രൻ ഉപദേശ്ടാവായി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ​ഹേമചന്ദ്രന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരോട് ആരും അനിഷ്‌ടം പറയാറില്ല. എല്ലാം നല്ലതെന്ന് മാത്രമേ പറയാറുള്ളൂ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എളുപ്പമല്ല. രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം. ജോലി ചെയ്താൽ പൊലീസിൻ്റെ അതിക്രമം, ജോലി ചെയ്യാതിരുന്നാൽ പൊലീസിൻ്റെ അനാസ്ഥ എന്നും പറയും. പൊലീസിൻ്റെ പ്രവർത്തനം കോടതിയുടെ നിരീക്ഷണത്തിലാവും. തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയായിരുന്ന ബിജെപി കൗൺസിലർ സു​ഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നു. അഭിനന്ദനം കമ്മീഷണറെ വിളിച്ചറിയിച്ചു. നീതിനിർവണത്തിനിടെയാണ് വെടിവച്ചത്. ഒരു രൂപപോലും വാങ്ങാതെയാണ് ഹേമചന്ദ്രൻ ഉപദേശ്ടാവായി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ​ഹേമചന്ദ്രന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred