കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ സിജെപി ഉന്നയിച്ച അട്ടിമറി ആരോപണങ്ങൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തള്ളി. യുഡിഎഫ് തരംഗമാണ് വിജയത്തിന് കാരണമെന്ന് സണ്ണി ജോസഫ് പറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സിജെപി ഉയർത്തിയ ആരോപണം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിലെ വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ടാണെന്നും കേരളത്തിലേതും അട്ടിമറിയാണെങ്കിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം നേടാൻ എങ്ങനെ കഴിഞ്ഞുവെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. എസ്ഐആർ ഉണ്ടായിരുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് തോൽവി എസ്ഐആർ അട്ടിമറിയുടെ ഫലം എന്നായിരുന്നു സിജെപി ആരോപണം.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂന്നു സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനായി. സിജെപിയുടെ ആരോപണത്തിൽ അവർ തന്നെ വിശദീകരിക്കണം. പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബിആർഎം ഷെഫീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വാർത്തകൾ താനും വായിച്ചുവെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. ഞാനും വാർത്തകൾ വായിച്ചു എന്ന് ആവർത്തിച്ച് സണ്ണി ജോസഫ് കെപിസിസി സർക്കാർ പാർട്ടി ഏകോപനസമിതി- ഏകോപനം എല്ലാ കാലത്തും വേണം. എന്തെങ്കിലും തീരുമാനം ഉണ്ടായാൽ ഹൈക്കമാൻഡ് അറിയിക്കും. മീറ്റർ റീഡർമാർ ഇപ്പോൾ സമരം ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല. വൈകിട്ട് ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

