Asianet News MalayalamAsianet News Malayalam

ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ; 'മിക്സഡ് സ്കൂള്‍' വിഷയത്തില്‍ മന്ത്രി

സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. 

minister v sivankutty  said that the entire school cannot be change into mixed system by one day
Author
Thiruvananthapuram, First Published Jul 22, 2022, 9:23 AM IST

തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കി. അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ .

പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലം വേഗത്തിൽ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും മറുപടി കിട്ടിയിട്ടില്ല. ഈ നീക്കം അൺ എയ്ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.   ഹൈക്കോടതിയിൽ കേസ് വന്നിട്ടും ഫലം പ്രഖ്യാപിക്കുന്നില്ല. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചിട്ട് 38 ദിവസം കഴിഞ്ഞു. അനന്തമായി പ്ലസ് വൺ പ്രവേശനം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും   മന്ത്രി പ്രതികരിച്ചു.

Read Also: കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആദരം

കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നാണ് ശുപാർശ. ഇതിനായി  കർമ്മ പദ്ധതി തയ്യാറാക്കാൻ  പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആർടിക്കും നിർദ്ദേശം നൽകി. 

തുല്യതയിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിപ്പിച്ചത്. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ബാലാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്.

സഹവിദ്യാഭ്യാസം  നടപ്പാക്കുന്നതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കളെ ബോധവത്കരിക്കാനും ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണം. ശുപാർശയിൽ സ്വീകരിച്ച നടപടികൾ 90 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. 

സംസ്ഥാനത്ത് നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയസ് സ്കൂളുകളുമാണുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പതിനൊന്ന് സ്കൂളുകൾ മിക്സഡാക്കിയിരുന്നു. പിടിഎ ആവശ്യപ്പെട്ടാൽ സ്കൂളുകൾ മിക്സഡ് ആക്കി മാറ്റാം എന്നാണ് സർക്കാർ നിലപാട്.  

Read Also: കുട്ടികൾക്കുള്ള ദേശീയ ധീരത അവാര്‍ഡ്, ജീവന്‍ രക്ഷ പഥക് അവാര്‍ഡ്; അപേക്ഷ നടപടികളെന്തൊക്കെ?

Follow Us:
Download App:
  • android
  • ios