Asianet News MalayalamAsianet News Malayalam

മലയാലപ്പുഴ സംഭവം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ; അതിശക്തമായ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇകുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചു വരികയാണ്. 

minister veena george response on malayalappuzha black magic case
Author
First Published Oct 13, 2022, 11:35 AM IST

തിരുവനന്തപുരം: പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തു വരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ വാസന്തി മഠം എന്ന എന്നയിടത്താണ് കുട്ടികളെ ഉപയോ​ഗിച്ച് മന്ത്രവാദം നടത്തിയ സംഭവം. മഠം ഉടമയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തേക്ക് വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. ഡിവൈഎഫ്ഐ, ബിജെപി, കോൺ​ഗ്രസ് പ്രവർത്തകർ ഇവിടെക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കുന്നത്  വരെ പ്രതിഷേധം തുടരുമെന്നായിരുന്നു സമരക്കാർ അറിയിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ. 

കൊലപാതകം, പിറ്റേന്ന് തിരുമ്മൽ ചികിത്സ'; ഭാവവ്യത്യാസങ്ങളില്ലാതെ ഭഗവൽ സിംഗ് പിറ്റേന്ന് ചികിത്സക്കെത്തി

മുൻകാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവർ നടത്തിയ മന്ത്രവാദത്തിന്റെ പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. 

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇകുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചു വരികയാണ്. പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളിൽ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദ്യം ലഭിച്ചിരുന്ന പ്രാദേശിക പിന്തുണ ഇപ്പോൾ ഇവർക്ക് ലഭിക്കുന്നില്ല. ഇവർക്കെതിരെ വൻജനവികാരമാണ് ഉയരുന്നത്.


കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിച്ചു; മലയാലപ്പുഴയില്‍ മന്ത്രവാദിയായ സ്ത്രീ കസ്റ്റഡിയില്‍

നരബലി:മൃത​ദേഹങ്ങൾ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി,രക്തം കണ്ടാൽ ഭയമില്ല-ലൈലയും ഷാഫിയും പൊലീസിനോട്

Follow Us:
Download App:
  • android
  • ios