ആലപ്പുഴ: ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ക്ലര്‍ക്ക് ഷാജിയെ മന്ത്രി ജി സുധാകരന്‍  നേരിട്ട് ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തു. വധൂവരന്മാരോട് അപമര്യാദയായി പെരുമാറുകയും വിവാഹ സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുകയും ചെയ്തതിനാണ് നടപടി. മുന്‍ ഡിസിസി പ്രസിഡന്റ് ജി ബാലചന്ദ്രന്റെ മകന്‍ ജീവന്റെ പരാതിയിലാണ് 24 മണിക്കൂറിനുള്ളില്‍ നടപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ആണ് ഇക്കാര്യം അറിയിച്ചത്