കോഴിക്കോട്: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനച്ചടങ്ങില്‍ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിച്ച കേരളാ ഗവര്‍ണര്‍ക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. "കേരളത്തിൽ നിയമവാഴ്ച തകർന്നു, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിക്രമത്തിന് തുനിഞ്ഞവർക്കെതിരെ നടപടിയില്ലാത്തത് ആപത്കരമാണ്.

കേരളം വെള്ളരിക്കാ പട്ടണമായോ? ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി താന്‍ കരുതുന്നില്ല. ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുത്ത ഇർഫാൻ ഹബീബിനെതിരെ കേസ് എടുക്കണം". എന്തുകൊണ്ടാണ് ഇതുവരേയും കേസ് എടുക്കാത്തതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. തനിക്കെതിരെ ഒരിടത്തും കരിങ്കൊടി പ്രതിഷേധം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

'ഇർഫാൻ ഹബീബ് ബലമായി തടയാൻ ശ്രമിച്ചു'; പ്രതികരണവുമായി ഗവര്‍ണര്‍

ദേശീയ ചരിത്ര കോൺഗ്രസിൽ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിനിധികളടക്കം എഴുന്നേല്‍ക്കുകയായിരുന്നു. വിഖ്യാത ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ് അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെടുകയും പ്രതിഷേധിച്ചവരെ നീക്കുകയും ചെയ്തു. 

അപലപനീയം, ഗവർണറുടെ നടപടി ഭരണഘടന പദവിക്ക് യോജിക്കാത്തത്: കമല്‍

'ചരിത്ര കോൺഗ്രസിന് അസഹിഷ്ണുത', വീഡിയോ ഹാജരാക്കണമെന്ന് ഗവർണർ, വിസിയെ വിളിപ്പിച്ചു

എന്നാല്‍ ഉദ്ഘാടനത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാൻ ശ്രമിച്ചെന്നും മൗലാൻ അബ്ദുൾ കലാം ആസാദിന്‍റെ വാക്കുകൾ ഉദ്ധരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു. തുടര്‍ന്ന് സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ച് നടപടിയെടുക്കണമെന്നും ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും വിശദീകരിക്കണമെന്നും ഗവര്‍ണര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. 

പൗരത്വഭേദഗതിയെ അനുകൂലിച്ചു, ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ പ്രതിനിധികളുടെ വന്‍ പ്രതിഷേധം