സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകൻ്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറൻസ് വ്യക്തമാക്കി. 

കൊച്ചി: ബിജെപിയിൽ ചേർന്ന മകനെ തള്ളി മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ്. ഇന്ന് ബിജെപിയിൽ ചേർന്ന മകൻ അഡ്വ. എബ്രഹാം ലോറൻസ് നിലവിൽ സിപിഎം അംഗമല്ല. സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകൻ്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറൻസ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് സിപിഎം വിട്ടതെന്നും സിപിഎം പ്രഖ്യാപിത ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അഡ്വ.എബ്രഹാം ലോറനസ് പറഞ്ഞു. ബിജെപി യുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എബ്രഹാം ലോറൻസിന് പാർട്ടി അംഗത്വം ബിജെപി ദേശീയ അധ്യക്ഷൻ ഓൺലൈനിനായി നൽകുമെന്ന് എറണാകുളം ജില്ല നേതൃത്വം അറിയിച്ചു.