യുഎസ് തിരഞ്ഞെടുപ്പ് ഫലം തീവ്ര വലതുപക്ഷത്തിന് ഏറ്റ തിരിച്ചടിയാണെന്ന് എം എ ബേബി വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഎം കൂടുതൽ പഠന ക്ലാസുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കും

ദില്ലി: യു എസ് തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും നിലപാടുകൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനം ഇതിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഇന്ത്യ സഖ്യത്തിന്റെ അടുത്തഘട്ട പ്രതിഷേധങ്ങളും പാർലമെന്റ് സെഷനിലെ സമരങ്ങളും ആലോചിക്കുന്നുണ്ട്. ഇതിനൊപ്പം പാർട്ടി തലത്തിൽ കൂടുതൽ പഠന ക്ലാസുകൾ നടത്തുമെന്നും പ്രതിഷേധവും പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായിക്ക് ഇളവ്

പാർട്ടി ക്ലാസിൽ പങ്കെടുക്കാത്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പ്രത്യേക ഇളവ് നൽകിയിരുന്നതായി എം എ ബേബി അറിയിച്ചു. നേതാക്കൾക്കിടയിലെ പാർലമെന്ററി വ്യാമോഹം പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ സ്വയം വിമർശനവും പാർട്ടി തലത്തിൽ വിമർശനങ്ങളും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ചേരുമെന്നും നേതാക്കൾ ജനങ്ങളിൽ നിന്ന് കാര്യങ്ങൾ കൂടുതൽ പഠിക്കുകയും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player