ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍.മരിക്കുന്നത് വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും എംഎംമണി

ഇടുക്കി:പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എം എം മണി വ്യക്തമാക്കി.ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍.ഇനി ചെറുപ്പക്കാർ വരട്ടെ .തനിക്കും വയ്യാതെയായി .ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ല.പി ജെ ജോസഫിന്‍റെ കാലം കഴിഞ്ഞു. തന്‍റേത് കഴിയാൻ പോകുന്നു.മരിക്കുന്നത് വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പി ജെ ജോസഫിനെതിരെ എം എം മണി നടത്തിയത് അസംബന്ധ പ്രസ്താവനയെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. മാന്യതക്ക് നിരക്കാത്തതും അങ്ങേയറ്റം അപഹാസ്യവുമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.എം എം മണിയുടെ ചിലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികൾ ജീവിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ്നോക്കി ഇരിക്കുന്നു,വനം ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎംമണി

'ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ചെറുക്കും'; മൂന്നാര്‍ ദൗത്യസംഘത്തോടുള്ള നിലപാട് പറഞ്ഞ് എം.എം മണി