മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്ന സാഹചര്യത്തിൽ പരിഹാസ പോസ്റ്റുമായി സിപിഎം നേതാവ് എംഎം മണി

ഇടുക്കി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്ന സാഹചര്യത്തിൽ പരിഹാസ പോസ്റ്റുമായി സിപിഎം നേതാവ് എംഎം മണി. ഇനി വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ? എന്ന് ചോദിച്ചാണ് എംഎം മണിയുടെ പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. അതിന് ഉടുമ്പൻ ചോലയിൽ യുഡിഎഫിന് വോട്ടുചെയ്യാത്താവർ ആരാണെന്ന് ഒരാൾ കമന്‍റ് ചെയ്തപ്പോൾ എൽഡിഎഫിന് വോട്ട് ചെയ്തവരെ വിളിപ്പിക്കുന്നതാണ് നല്ലത്, എന്നാൽ ഒരു ട്രെയിൻ മതിയാവും എന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു. ഇത്തരത്തിൽ പോസ്റ്റിന് താഴെ വാദപ്രതിവാദങ്ങളും പരിഹാസ കമന്‍റുകളും കാണാൻ സാധിക്കും.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ. ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആ‌ർ സി പക്ഷങ്ങൾ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് നിരക്കാത്ത പ്രവണതകൾ ഉണ്ടായി എന്നാണ് രാഹുലിന്‍റെ നിരീക്ഷണം. അന്തിമ പ്രഖ്യാപനത്തിന് മുന്നേ നേരിട്ട് ഘടകകക്ഷികളോട് സംസാരിക്കണോ എന്നതിലും ഇന്ന് രാഹുൽ തീരുമാനം കൈക്കൊള്ളും. ശേഷമാകും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനമെന്നാണ് വിവരം.

YouTube video player