കേരള സാങ്കേതിക സ‍ര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിൽ ഗവര്‍ണറുടെ ഹിയറിങ് തീയതി ഫെബ്രുവരി ഒന്നിന് എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിലെ ഹിയറിങ് ഫെബ്രുവരി 15ന്

തിരുവനന്തപുരം: കേരള സാങ്കേതിക സ‍ര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിൽ ഗവര്‍ണറുടെ ഹിയറിങ് തീയതി ഫെബ്രുവരി ഒന്നിന് നടക്കും. എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിലെ ഹിയറിങ് ഫെബ്രുവരി 15ന് നടക്കും. കെടിയു മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട ഹിയറിങിന് ആദ്യ ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിളിപ്പിക്കില്ല. 

കേരള സാങ്കേതിക സ‍ര്‍വകലാശാല വൈസ് ചാൻസലര്‍, പരാതിക്കാര്‍, മാര്‍ക്ക് അധികമായി ലഭിച്ച വിദ്യാര്‍ത്ഥികൾ എന്നിവരോടാണ് ആദ്യ ഘട്ടത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഹിയറിങിൽ ഇവരെല്ലാവരും ഹാജരാകണം. ഫെബ്രുവരി 15 ന് നടക്കുന്ന ഹിയറിങിൽ എംജി സ‍ര്‍വകലാശാല വിസിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിസി ക്കൊപ്പം അനധികൃതമായി മോഡറേഷൻ വഴി ജയിച്ച ബി ടെക് വിദ്യാർഥികളെയും വിളിപ്പിക്കും.