ബിജെപി യും സിപിഎം ഉം തമ്മിൽ ധാരണ ഉണ്ടായിരുന്നു.കേന്ദ്രത്തിൽ കോണ്‍ഗ്രസ് മുക്ത ഭാരതം, കേരളത്തിൽ തുടർഭരണം  എന്നതായിരുന്നു ധാരണ

തിരുവനന്തപുരം: മോദി സര്‍ക്കാരിനേയും പിണറായി സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോദി സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി കോണ്‍ഗ്രസ്സ്‌ പ്രസിഡന്‍റ് സോണിയാഗാന്ധി എം.പിയെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച്‌ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇ. ഡി യെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി ശ്രമങ്ങൾ വരെ നടത്തുന്നു.വേണ്ടപ്പെട്ടവരെ ചേർത്തു പിടിക്കുന്നു കേരളത്തിൽ കുറെ അന്വേഷണം നടന്നു.ഒരു സുപ്രഭാതത്തിൽ എല്ലാ അന്വേഷണവും നിലച്ചു ഫോറിൻ കറൻസി കടത്തി എന്നു വ്യക്തമായ തെളിവ് ഉണ്ടായി .കോടതിയിൽ മൊഴി കൊടുത്തു.തുടരന്വേഷണം നടത്തിയോ? ബിജെപി യും സിപിഎം ഉം തമ്മിൽ ധാരണ ഉണ്ടായി.കേന്ദ്രത്തിൽ കോണ്‍ഗ്രസ് മുക്ത ഭാരതം - കേരളത്തിൽ തുടർഭരണം എന്നതായിരുന്നു ധാരണ.ബിജെപി സിപിഎം ധാരണയ്ക്ക് പിന്നിൽ ഇടനിലക്കാർ ഉണ്ട്..വിവരങ്ങൾ ശേഖരിക്കുന്നു.കേരളം സുപ്രീം കോടതിയിൽ പ്രധാന കേസുകൾ പോലും ജയിക്കുന്നില്ല: ഹിറ്റ്‌ലറെ ഗീബൽസ് അവതരിപ്പിച്ചത് പോലെയാണ് സംഘ പരിവാർ മോദിയെ അവതരിപ്പിച്ചത്..രാഷ്ട്രീയ എതിരാളികളെ ഇവർക്ക് ഭയമാണ്.ഈ രാജ്യത്തെയും, സംസ്ഥാനത്തെയും ഭരിക്കുന്നത് ഭയമാണ്.മുഖ്യമന്ത്രിക്ക് ഖദർ കണ്ടാൽ പേടിയാണ്. അസാധാരണ സഹചര്യത്തിൽ ഒഴികെ കരുതൽ തടങ്കൽ പാടില്ല എന്നാണ് സുപ്രീം കോടതി വിധി'യെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

സ്വപ്ന സുരേഷ് ന്റെ വെളിപ്പെടുത്തലിൽ വിശ്വാസത്യത വന്നിരിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.സ്വപ്നയുടെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ തുടരന്വേഷണം നടത്തണം.അല്ലാത്ത പക്ഷം പ്രതിപക്ഷം നിയമ വഴികൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

'മുഖ്യമന്ത്രിയും സതീശനും മച്ചാ മച്ചാ, ഇ ഡി അന്വേഷണം വേണ്ടെന്ന നിലപാടിലൂടെ പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കുന്നു '

സ്വപ്ന സുരേഷിന് വിശ്വാസ്യത വര്‍ധിച്ചു, വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു: വി ഡി സതീശൻ