Asianet News MalayalamAsianet News Malayalam

കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി, കേന്ദ്രം നല്‍കുന്ന പണം നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണം: വി.മുരളീധരൻ

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
money given by the Center should be given directly to the farmers V Muralidharan
Author
First Published Nov 11, 2023, 6:51 PM IST

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് വി.മുരളീധരൻ പറഞ്ഞു. നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണം.സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കർഷകർ.
നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക്  ആനുപാതികമായി കേരളവും വർധിപ്പിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല.

കേന്ദ്രത്തിൽ നിന്ന് കിട്ടാൻ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഒരുനയാപ്പൈസ പോലും നൽകാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡൽഹിയിൽ സമരം ചെയ്യുകയല്ല, കേന്ദ്രം നൽകിയത് കൊടുത്ത് തീർക്കുകയാണ് വേണ്ടതെന്നും വി.മുരളീധരൻ പ്രതികരിച്ചു.

Read more:  'പണ്ടേ പോലെ ഫലിക്കുന്നില്ല...' കോൺഗ്രസ്- ബിആർഎസ് നിക്കാഹ് പോസ്റ്ററിൽ ഖാസി, പരിഹാസവുമായി ഒവൈസി

ധൂർത്തും ആഢംബരവുമായി നടക്കുന്ന സർക്കാർ കർഷകരുടെ ദുരിതം കാണുന്നില്ല. കർഷകർക്ക് ഒപ്പമെന്ന് ഒരുവശത്ത് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് ഇടതു സർക്കാർ ചെയ്യുന്നത്.ചെഗുവേര ചെസും പിണറായി ടെന്നീസും അല്ല ആവശ്യമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാനുള്ള കള്ളക്കണക്കുകൾക്ക് വരുംദിവസം മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍   കേരളീയത്തിനു പൊടിച്ച 28 കോടി രൂപ  ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാര്‍.  

വണ്ടനാത്ത് മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തത്. കര്‍ഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.  കര്‍ഷകര്‍ ആഴമേറിയ പ്രതിസന്ധിയിലാണെന്നു സര്‍ക്കാര്‍ തിരിച്ചറിയണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios