Asianet News MalayalamAsianet News Malayalam

പരസഹായമില്ലാതെ അനങ്ങാൻ പോലും പറ്റാത്ത ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായം നിലച്ചു

കിടപ്പ് രോഗികൾകളേയും ശാരീരിക മാനസീക വെല്ലുവിളി നേരിടുന്നവരേയും പരിചരിക്കുന്നവർക്ക് സ‍ർക്കാർ നൽകിയിരുന്ന പ്രതിമാസ ധനസഹായ പദ്ധതി ആശ്വാസ കിരണം വീണ്ടും നിലച്ചു.

Monthly funding for caregivers of inpatients and the physically and mentally challenged has stopped
Author
Kerala, First Published Jun 28, 2022, 10:42 AM IST

പാലക്കാട്:  കിടപ്പ് രോഗികളേയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരേയും പരിചരിക്കുന്നവർക്ക് സ‍ർക്കാർ നൽകിയിരുന്ന പ്രതിമാസ ധനസഹായ പദ്ധതി ആശ്വാസ കിരണം വീണ്ടും നിലച്ചു. രോഗിയെ തനിച്ചാക്കി കൂലിപ്പണിക്ക് പോലും പോകാനാവാത്തവർക്കുളള  ആശ്വാസം മുടങ്ങിയതോടെ, പലരും പ്രതിസന്ധിയിലായി.

റഹ്‍മത്തിന്‍റെ മകനാണ് അർഷാദ്. ഒന്ന് അനങ്ങണമെങ്കിൽ പോലും  അമ്മയുടെ സഹായം വേണം.. ഈ വയോധിക ഫാത്തിമത്തിന് മുത്ത് ബീവിയേയും ഷഫീഖിനേയും നോക്കണം. എന്തിനും ഏതിനും  ഇരുവർക്കും  അമ്മ ഒപ്പമുണ്ടാകണം.. തനിച്ചാക്കി പണിക്ക് പോലും പോകാനാകുന്നില്ല.

ഇത്തരത്തിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി 2010- ലാണ് സർക്കാർ ആശ്വസ കിരണം പദ്ധതി തുടങ്ങിയത്. ഒന്നേകാൽ  ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. 600 രൂപയാണെങ്കിലും  അതൊരു ആശ്വാസമായിരുന്നു. എന്നാൽ  വിതരണം നിലച്ചിട്ട് ആറുമാസം. ഈ വർഷം  ഇതുവരെ പണം കിട്ടിയിട്ടില്ലെന്ന് അർഹരായവർ പറയുന്നു.

Read more:അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു, 6 മാസത്തിനിടയിലെ ഒമ്പതാമത്തെ ശിശു മരണം

പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്ന ഈ  പാവങ്ങളോട് അധികൃതർ പറയുന്നത് സാമ്പത്തി പ്രതിസന്ധിയുടെ കാര്യം. 600 രൂപയാണ്.. ദിവസം 20 രൂപയെന്ന് കണക്കാക്കാം. അര ലിറ്റർ പാലിന് പോലും തികയാത്ത ഈ തുകയാണ് സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായം പറഞ്ഞ് ആറ് മാസത്തോളമായി തടഞ്ഞുവച്ചിരിക്കുന്നത്.

Read more: ഭിന്നശേഷിക്കാരുടെ റോഡ് ഉപരോധം തുടരുന്നു; സ്ഥിരം ജോലി ഉറപ്പുകിട്ടാതെ പിന്നോട്ടില്ലെന്ന് സമരസമിതി

Follow Us:
Download App:
  • android
  • ios