സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് സംതൃപ്തിയും അസംതൃപ്തിയുമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: നിയമഭേദഗതിക്കു ശേഷം സംസ്ഥാനത്ത് കൂടുതല്‍ സ്വയംഭരണ കോളേജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ പഠന റിപ്പോര്‍ട്ട് സ്വയംഭരണ അംഗീകാര കമ്മിറ്റി പരിശോധിച്ചു. സിലബസ് പരിഷ്കരണത്തിന് അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനകം സര്‍വ്വകലാശാല തീരുമാനമെടുക്കണമെന്നത് ആറുമാസമാക്കി മാറ്റും. സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് സംതൃപ്തിയും അസംതൃപ്തിയുമുണ്ടെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. നിമയഭേദഗതിയിലൂടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.