Asianet News MalayalamAsianet News Malayalam

താമരയിലും പൊട്ടിത്തെറി, അനുകൂല അന്തരീക്ഷം മുതലാക്കിയില്ല, സുരേന്ദ്രനെതിരെ പരസ്യവിമർശനവുമായി മുതിർന്ന നേതാക്കൾ

രാജഗോപാലിന് പിന്നാലെ കൂടുതൽ നേതാക്കളും സുരേന്ദ്രനെതിരെ രംഗത്തെത്തിശോഭാസുരേന്ദ്രൻറെ പരാതി നേരത്തെ തീർക്കേണ്ടതായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു. ശോഭാസുരേന്ദ്രനൊപ്പം പിഎം വേലായുധനും സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. 

more bjp leaders against k surendran and kerala bjp  local body election kerala 2020  result
Author
Thiruvananthapuram, First Published Dec 17, 2020, 8:54 PM IST

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിലും നേതൃത്വത്തിനെതിരെ പരസ്യവിമർശനം. അനുകൂല രാഷ്ട്രീയ അന്തരീക്ഷം മുതലാക്കാനായില്ലെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനാർത്ഥി നിർണ്ണയം പിഴച്ചെന്നും ഒ.രാജഗോപാൽ കുറ്റപ്പെടുത്തി. സുവർണ്ണാവസരം കളഞ്ഞെന്ന് പിഎം വേലായുധനും അഭിപ്രായപ്പെട്ടു. 

ശബരിമല വിവാദം ഉണ്ടാക്കിയ സുവർണ്ണാവസരം കളഞ്ഞെന്നായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനെതിരെ പാർട്ടിയിൽ നിന്നും ഉയർന്ന വിമർശനം. സർക്കാറും പ്രതിപക്ഷവും ഒരു പോലെ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ മറ്റൊരു സുവർണ്ണാവസരം കൂടി നഷ്ടമാക്കിയെന്നാണ് തദ്ദേശഫലത്തെ പാർട്ടിയിലെ വിമർശകർ വിലയിരുത്തുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തടയിടാൻ ഇടതും വലതും ക്രോസ് വോട്ട് ചെയ്തെന്ന് കെ സുരേന്ദ്രൻ ആരോപിക്കുമ്പോഴാണ് സ്ഥാനാർത്ഥി നിർണ്ണയം പിഴച്ചെന്ന രാജഗോപാലിൻറെ വിമർശനം. രാജഗോപാലിന് പിന്നാലെ കൂടുതൽ നേതാക്കളും സുരേന്ദ്രനെതിരെ രംഗത്തെത്തിശോഭാസുരേന്ദ്രൻറെ പരാതി നേരത്തെ തീർക്കേണ്ടതായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു. ശോഭാസുരേന്ദ്രനൊപ്പം പിഎം വേലായുധനും സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. 

സംസ്ഥാനപ്രസിഡണ്ടിന് ഏകാധിപത്യനിലപാടാണെനന് വിമർശനം എതിരാളികൾ ഇനി കൂടുതൽ ശക്തമാക്കും. സീറ്റെണ്ണം കൂടിയത് നേട്ടമാണെനന് സുരേന്ദ്രൻ അവകാശപ്പെടുമ്പോഴാണ് യാാഥാർത്ഥ്യം അതല്ലെന്ന കുറ്റപ്പെടുത്തൽ ഉയരുന്നത്. വിമർശനങ്ങൾക്കിടയിലും കേന്ദ്രനേതൃത്വം ഫലത്തെ സ്വാഗതം ചെയ്യുന്നത് സുരേന്ദ്രന് ആശ്വാസമാണ്. അതേ സമയം ദേശീയ അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും കേരളത്തിലെ പാർട്ടി പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു

Follow Us:
Download App:
  • android
  • ios