Asianet News MalayalamAsianet News Malayalam

അൺലോക്കിൽ കൂടുതൽ ഇളവുകൾ വരുന്നു; നാളെ അവലോകന യോഗം; ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും

ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന .യോ​ഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. 

more concessions may be announced at the lockdown review meeting tomorrow
Author
Thiruvananthapuram, First Published Jun 21, 2021, 7:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം.

ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന .യോ​ഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളിൽ മാത്രമേ ഉള്ളു. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല. അതുകൊണ്ടു തന്നെ രോ​ഗവ്യാപന തോത് സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോ​ഗ്യവിദ​ഗ്ധരുടെ വിലയിരുത്തൽ. 

ഇപ്പോൾ എ,ബി കാറ്റ​ഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുള്ളത്. അത് നാളെ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങൾ‌ തുറക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനു വേണ്ടി മതസാമുദായിക സംഘടനകളടക്കം സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. എന്നാൽ അതിന് സമയമായിട്ടില്ലെന്ന് ഒരു വിഭാ​ഗം ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. തിയേറ്ററുകളും ഷോപ്പിം​ഗ് മാളുകളും ഈ ഘട്ടത്തിൽ തുറക്കാനുള്ള സാധ്യത കുറവാണ്. നിശ്ചിത എണ്ണം ആളുകൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സീരിയൽ ഷൂട്ടിം​ഗ് അടക്കമുള്ളവയ്ക്ക് അനുമതി നൽകാനുള്ള സാധ്യതയുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios