കോട്ടയം: കൊവിഡ് വ്യാപനം ശക്തമായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതിന പിന്നാലെ ജില്ലയിലെ കൂടുതൽ പ്രദേശങ്ങൾ കൊവിഡ് സോണായി പ്രഖ്യാപിച്ചു. 

വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡും മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ 11,12 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം 16 ആയി. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം,    വാര്‍ഡ് എന്ന ക്രമത്തില്‍).

1.പാറത്തോട് ഗ്രാമപ ഞ്ചായത്ത്-7, 8, 9
2.മണര്‍കാട് ഗ്രാമപഞ്ചായത്ത്-8
3.അയ്മനം ഗ്രാമപഞ്ചായത്ത്-6
4.കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്-16
5.ഉദയനാപുരം ഗ്രാമപഞ്ചായത്ത്-16
6.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്-4
7.കുമരകം ഗ്രാമപഞ്ചായത്ത്-4,12
8.പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്-7
9.ടിവിപുരം ഗ്രാമപഞ്ചായത്ത്-10
10.ഏറ്റുമാനൂര്‍  മുനിസിപ്പാലിറ്റി-35
11.വെച്ചൂര്‍    ഗ്രാമപഞ്ചായത്ത്-3
12.മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത്-11,12