തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നൽകിയിട്ടുള്ളത്. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് പുതുതായി കൊവിഡ് പിടിപെട്ടത്. ഇതോടെ പൊലീസ് സോഷ്യൽ മീഡിയ സെൽ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു. 

നേരത്തെ ഹൈടെക്ക് സെല്ലിലെ പൊലീസുകാര്‍ക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു