Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവ്; കടകള്‍ എട്ടുമണിവരെ മാത്രം, കാറ്റഗറി ഡി മേഖലയില്‍ ഇളവില്ല

അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും

more lockdown relaxation declared in kerala
Author
Trivandrum, First Published Jul 16, 2021, 5:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി  വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 30 ശതമാനത്തിന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താനായതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാംതരംഗം തുടങ്ങിയതെന്നും അതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios