മുത്തങ്ങ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ വഴി ഇന്ന് നാട്ടിലേക്ക് എത്തിയത് 362 പേര്‍. ഇതിൽ രോഗ ലക്ഷണങ്ങളുള്ള 17 പേരെ ക്വാറന്‍റൈന്‍ ചെയ്തു. 132 വാഹനങ്ങളിലായാണ് 362 പേർ നാട്ടിലേക്ക് എത്തിയത്. അതേസമയം പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസരത്ത് ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും പോകേണ്ടി വരും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു.