Asianet News MalayalamAsianet News Malayalam

എന്തിനുമേതിനും കൈക്കൂലി! വിജിലൻസ് പിടിയിലായവരിൽ കൂടുതലും റവന്യു വകുപ്പിൽ; നടപടികൾ പ്രഖ്യാപനം മാത്രം

അഴിമതി തുടച്ചുനീക്കാനുള്ള നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. കേസുകളിലെ മെല്ലെപ്പോക്കും തിരിച്ചടി. പാലക്കയത്തിന് പിന്നാലെ കൈക്കൂലി കഥകളുടെ ഉള്ളറകൾ തേടി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 
 

most caught with bribe from revenue department of kerala apn
Author
First Published May 25, 2023, 8:07 AM IST

തിരുവനന്തപുരം :  സർക്കാർ വകുപ്പുകളിലെ അഴിമതിക്കാരിൽ ഏറ്റവും കൂടുതൽ പേരെ വിജിലൻസ് കയ്യോടെ പിടിച്ചത് റവന്യുവകുപ്പിൽ നിന്നാണെന്ന് കണക്കുകൾ. 2022 ൽ 14 ഉദ്യോഗസ്ഥർ വിജിലൻസിന്റെ വലയിൽ കുടുങ്ങിയപ്പോൾ ഈ വർഷം ഇതുവരെ പിടിച്ചത് 9 പേരെയാണ് പിടിച്ചത്. വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത് മുതൽ മണ്ണ് നീക്കം ചെയ്യുന്നതിന് വരെ ആയിരം മുതൽ പതിനായിരം രൂപവരെ വാങ്ങിയവരാണ് പിടിയിലായത്. 

ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ, ഇ-സാക്ഷരത അടക്കം വൻ നടപടികളാണ് അഴിമതി തുടച്ചുനീക്കാൻ റവന്യുവകുപ്പ് പ്രഖ്യാപിച്ചത്. പക്ഷെ എന്നിട്ടും  കൈക്കൂലി കൊടുക്കാതെ റവന്യുവകുപ്പിൽ  ഒന്നും നടക്കില്ലെന്നാണ് സ്ഥിതി. ഈ വർഷം ഇതുവരെ സേവനത്തിന് 'കിമ്പളം' വാങ്ങിയ 26 പേരെ വിജിലൻസ് പൊക്കി. അതിൽ 9 പേർ റവന്യു ഉദ്യോഗസ്ഥരാണ്. 

മൂത്ത മകനെ ജീവനോടെയും ഇളയ മക്കളെ കൊന്നശേഷവും കെട്ടിത്തൂക്കി, കണ്ണൂർ കൂട്ടമരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ ജില്ലയിലെ വെങ്കിടങ് വില്ലേജ് ഓഫീസില ഫീൽഡ് അസിസ്റ്റൻറ് അജികുമാർ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും സ്കെച്ചും നൽകുന്നതിന് ആയിരം രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്. വരുമാന സർട്ടിഫിക്കറ്റ് നൽകാൻ പതിനായിരം രൂപ പോക്കറ്റിലിടുമ്പോഴാണ് ഇടുക്കി താലൂക്ക് തഹസിൽദാർ ജയേഷ് ചെറിയാൻ അകത്താകുന്നത്. പട്ടയം നൽകുന്നതിന് പതിനായിരം രൂപ വാങ്ങുമ്പോൾ പാലക്കാട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ രണ്ടുപേരാണ് ഒരുമിച്ച് പിടിക്കപ്പെട്ടത്. സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് ചുറ്റുമതിൽ കെട്ടാൻ അനുമതി നൽകാൻ മലപ്പുറം എടരിക്കോട് വില്ലേജിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ചന്ദ്രൻ ആവശ്യപ്പെട്ട് ഇരുപത്തിഅയ്യായിരം. പണം വാങ്ങുമ്പോൾ വിജിലൻസ് കയ്യോടെ പൊക്കി. വസ്തു അളക്കാനും ഭൂമി തരംമാറ്റാനും പോക്ക് വരവ് നടത്താനും ഉദ്യോഗസ്ഥർ ആയിരം മുതൽ രണ്ടായിരം വരെ വാങ്ങുന്നു. 

2022 ൽ കൈക്കൂലിക്കേസിൽ  14 റവന്യു ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഈ വർഷം അത് ഇതുവരെ ഒമ്പതായി. സർട്ടിഫിക്കറ്റ് നൽകുന്നതടക്കമുള്ള ഓരോ സേവനങ്ങൾക്കും കൃത്യമായ പടിയുണ്ട് റവന്യുവകുപ്പിൽ. കിട്ടുന്നത് സംഘം ചേർന്ന് പങ്കിടുന്നതും പതിവാണ്. കയ്യോടെ പിടികൂടുമ്പോൾ ഉടൻ സസ്പെൻഷനിലാകും. പക്ഷെ പരമാവധി ആറുമാസത്തിനുള്ളിൽ കൈക്കൂലിക്കാർ ഭരണ-സംഘടനാ സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തും. അഴിമതിക്കേസുകളുടെ തുടർനടപടി തീരുമ്പോൾ പ്രതികളായ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റമെല്ലാം നേടി വിരമിച്ചിരിക്കും.

 

 

 

 

Follow Us:
Download App:
  • android
  • ios