കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉളിയത്തടുക്ക റഹ്‍മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

 കാസര്‍കോട്: കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായ കേസില്‍ അമ്മയും അച്ഛനും അറസ്റ്റില്‍. പീഡന വിവരം മറച്ച് വച്ചതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. 

Add Asianetnews as a Preferred SourcegooglePreferred

ഉളിയത്തടുക്കയില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്‍പത് പേരാണ് നേരത്തെ അറസ്റ്റിലായത്. പീഡന വിവരെ മറച്ച് വച്ചതിനാണ് ഇപ്പോള്‍ കുട്ടിയുടെ അമ്മയെയും അച്ഛനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് പേരേയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു.

കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉളിയത്തടുക്ക റഹ്‍മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജൂണ്‍ 25 നായിരുന്നു സംഭവം. ഇതില്‍ നാല് പേര്‍ അറസ്റ്റിലായി.

നിരവധി പേര്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതോടെ കാസർകോട് വനിത പൊലീസ് സെൽ അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെ അഞ്ച് പേര്‍ കൂടി പിടിയിലായി. രണ്ട് വര്‍ഷമായി പ്രതികള്‍ പല സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.

കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത് മാതാപിതാക്കള്‍ മറച്ച് വച്ച വിവരം പുറത്ത് വന്നത്. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെൺകുട്ടി.