തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ

തൃശൂർ: തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ. വില്ലനശേരി വീട്ടിൽ മോഹനന്‍റെ ഭാര്യ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്. വിജേഷിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)